ഏകീകൃത സിവില്‍ കോഡ്; ബിജെപിയുടെ അജണ്ട, നിയമം കൊണ്ടുവരാനുള്ള സമയമായി

ബംഗളൂരു: ബിജെപി എന്ന പാര്‍ട്ടി നിലവില്‍ വരുമ്പോള്‍ സ്വീകരിച്ചിരുന്ന അജണ്ടയാണ് ഏകീകൃത സിവില്‍ കോഡെന്ന് കര്‍ണാടക ബിജെപി മന്ത്രി സിടി രവി. ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കലാപം കത്തി നില്‍ക്കുമ്പോള്‍ പ്രകോപനപരമായ ഇത്തരം പ്രസ്‌കതാവനകള്‍ ഇറക്കുന്നത് ബിജെപി നേതാക്കളുടെ ശൈലിയായി മാറിയിരിക്കുന്നു എന്നതിനുള്ള തെളിവാണ് മന്ത്രിയുടെ ഈ വാക്കുകള്‍.

‘സമത്വത്തെക്കുറിച്ചാണ് എല്ലാവരും ഇപ്പോള്‍ സംസാരിക്കുന്നത്. മുന്‍കാലങ്ങളില്‍ അസമത്വം ആഗ്രഹിച്ചവര്‍ ഇപ്പോള്‍ സമത്വം തേടുന്നു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’- സിടി രവി പറഞ്ഞു.

കശ്മീരില്‍ നിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, അയോദ്ധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. സമയമാകുമ്പോള്‍ ഏകീകൃത സിവില്‍ കോഡും തങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് മതക്കാരും വിശ്വസിക്കുന്നത് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നതാണ്. ഈ ആവശ്യം നടപ്പാക്കാനാണ് നിയമത്തിലൂടെ ബിജെപി ശ്രമിക്കുന്നത്.

Top