മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ജിസാറ്റ് -1ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ മാറ്റിവെച്ചു

വിശാഖപട്ടണം: സാങ്കേതിക കാരണങ്ങള്‍ കാരണം ജിസാറ്റ് -1ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ മാറ്റിവെച്ചു.
ജിയോ ഇമേജിങ് ഉപഗ്രഹമാണ് ജിസാറ്റ് -1. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്ന് ഇസ്രൊ അധികൃതര്‍ അറിയിച്ചു. വിക്ഷേപണം മാറ്റിവെയ്ക്കുന്നകാര്യം ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ജിസാറ്റ് -1 മാര്‍ച്ച് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ജിസാറ്റ് -1ന്റെയും വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി -എഫ് 10ന്റെയും ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ഏറെ പ്രതീക്ഷയാണ് തങ്ങള്‍ക്ക് ഈ വിക്ഷേപണം നല്‍കുന്നതെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top