‘ഒരു സ്വീറ്റ് റിവഞ്ച്’;വിസ നിരോധിച്ച രാഷ്ട്ര തലവനെ സ്വന്തം നാട്ടിലേക്ക് ‘വരുത്തി’ മോദി

അഹമ്മദാബാദ്: ഇന്ത്യയിലെത്തിയ അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റിനെ മോദി തന്റെ മണ്ണിലേക്ക് ക്ഷണിക്കുമ്പോള്‍ മോദിയുടെ മനസില്‍ നീറുന്നൊരു മധുര പ്രതികാരമുണ്ടായിരുന്നു.

‘ഷോമാന്‍’ ആയ ട്രംപിന് ഇന്ത്യയോട് വലിയ സ്‌നേഹമൊന്നുമുണ്ടായിരുന്നില്ല. നരേന്ദ്ര മോദിയുമായി സൗഹൃദം പുലര്‍ത്താന്‍ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ സൗഹൃദത്തിനായി എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത് മോദിയായിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചിരുന്നു. അന്നേ മനസില്‍ അദ്ദേഹം കരുതിയിരരുന്നതാണ് രാഷ്ട്രത്തിന്റെ തലവനെ ഒടുവില്‍ ആ ഗുജറാത്തില്‍ തന്നെ എത്തിക്കുമെന്നത്. ഇപ്പോള്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോള്‍ മധുരപ്രതികാരം ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരിക്കുന്നു.

ഇന്ന് ട്രംപിന്റെ സുഹൃത്തുക്കളില്‍ പ്രാധാനിയാണ് ട്രംപ്. 2017ന് ശേഷം ഏഴ് വട്ടമാണ് ഇരുനേതാക്കളും പരസ്പരം കണ്ടത്. മാത്രമല്ല മോദിയെ വിലകല്‍പിക്കാതിരുന്ന ട്രംപ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഹൗഡി മോദി സ്വീകരണം പോലും മോദിക്ക് സമ്മാനിച്ചു. അമേരിക്കന്‍ പ്രസിഡന്റുമായി മോദി ഉണ്ടാക്കുന്ന ഈ വ്യക്തി ബന്ധം ഇന്ത്യ- അമേരിക്ക സഹകരണത്തില്‍ പ്രധാനപ്പെട്ട ഘടകമായി മാറുകയാണ്.

പ്രോട്ടോക്കോള്‍ പോലും മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് എത്തിയത്. മാത്രമല്ല, വിമാനമിറങ്ങിയ ട്രംപിനെ മോദി ആലിംഗനം ചെയ്താണ് സ്വീകരിച്ചിരുന്നത്.

Top