ഡല്‍ഹിയില്‍ കനത്തമഴയും ആലിപ്പഴം വീഴ്ചയും; പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ?

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ ശക്തമായ മഴയും ആലിപ്പഴം വീഴ്ചയും. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ ഇന്നത്തെ കുറഞ്ഞ താപനില 16.4 ഡിഗ്രീ സെല്‍ഷ്യസാണ്. 27 ഡിഗ്രീ സെല്‍ഷ്യസാണ് ഇവിടുത്തെ കൂടിയ താപനില.

വൈകുന്നേരത്തോടെ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

അതേസമയം ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ട്. മഴ കനത്താല്‍ ആരോഗ്യവകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമാകും എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നുണ്ട്.

Top