15 ബിജെപി എംഎല്‍എമാര്‍ മഹാസഖ്യത്തിലേക്ക്? കാവിപ്പടയുടെ നെഞ്ചിടിപ്പിച്ച് എന്‍സിപി

മുംബൈ: മഹാരാഷ്ട്ര ഇനി ബിജെപിക്ക് കിട്ടാക്കനിയാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ നല്‍കിയിരിക്കുന്നത്. ബിജെപിയില്‍ നിന്ന് 14 മുതല്‍ 15 എംഎല്‍എമാര്‍ വരെ സഖ്യസര്‍ക്കാറില്‍ ചേരാമെന്ന് അറിയിച്ചെന്നാണ് ജയന്ത് പാട്ടീലിന്റെ വാദം. അവര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

’14-15 എംഎല്‍എമാര്‍ എന്നെ സമീപിച്ചു. ഇന്ന് പോലും ചിലര്‍ വിളിച്ചു. സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. അവരുടെ ഉള്ളില്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം’-ജയന്ത് പാട്ടീല്‍ പറഞ്ഞു.

‘എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് ധാര്‍മികതയല്ല. അത്തരമൊരു തെറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാറിനെ സുസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം’ – അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ തന്ത്രത്തെയാണ് അദ്ദേഹം ഈ പ്രസ്താവനയിലൂടെ പരിഹസിച്ചത്.

Top