ധീരനായ ഉദ്യോഗസ്ഥന്‍, രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്ത പോരാളി; രത്തന്റെ ഭാര്യയ്ക്ക് ഷായുടെ കത്ത്

ന്യൂഡല്‍ഹി: കലാപ ഭൂമിയായ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചു. രത്തന്‍ ലാല്‍ ധീരനായിരുന്നു എന്നാണ് അമിത് ഷാ കത്തില്‍ പറഞ്ഞത്. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്നും അമിത് ഷാ കത്തില്‍ വ്യക്തമാക്കി.

‘ബുദ്ധിമുട്ടേറിയ വെല്ലുവിളികള്‍ അഭിമുഖീകരിച്ച ധീരനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു നിങ്ങളുടെ ഭര്‍ത്താവ്. സത്യസന്ധനായ ഒരു പോരാളിയെന്ന നിലയില്‍ രാജ്യത്തിനു വേണ്ടി മഹാത്യാഗമാണ് നടത്തിയത്. ഈ സങ്കടം മറികടക്കാന്‍ ഈശ്വരന്‍ നിങ്ങള്‍ക്ക് കരുത്ത് നല്‍കട്ടെ’ – ആഭ്യന്തരമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യ തലസ്ഥാനത്തെ വടക്കു കിഴക്കന്‍ മേഖലകളില്‍ തിങ്കളാഴ്ചയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നീടത് കലാപത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്ന് 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസ്തഫാബാദിലാണ് നിലവില്‍ സംഘര്‍ഷം രൂക്ഷമായി നടക്കുന്നത്.

Top