ഡല്‍ഹിയെ കലാപ ഭൂമിയാക്കിയതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ്? ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയെ കലാപ ഭൂമിയാക്കിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിനും പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെയാണ് ആരോപണം. ഇയാള്‍ മുസ്തഫാബാദില്‍ കലാപകാരികള്‍ക്ക് ഒപ്പമുണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഇപ്പോള്‍ പുറത്ത് വിന്നിരിക്കുന്നത്.

കലാപകാരികളുമായി ഹുസൈന്‍ സംസാരിച്ചിരുന്നെന്നും ഇയാളുടെ വീട്ടില്‍ ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നായും ദൃസാക്ഷികള്‍ പറയുന്നു. മാത്രമല്ല മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും വലിച്ചെറിയാന്‍ അക്രമികള്‍ക്കൊപ്പം ഇയാളും നിന്നിരുന്നു എന്നും സാക്ഷികള്‍ വ്യക്തമാക്കി. ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് ചിലര്‍ നിരവധി തവണ മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സീ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൂടാതെ ഹുസൈന് ഈ കലാപത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിക്കുന്നത്.

അതേസമയം, ഇപ്പോള്‍ ഉരുന്ന ആരോപണങ്ങള്‍ തന്നെ തകര്‍ക്കാനാണെന്നും രാഷ്ട്രീയ എതിരാളികള്‍ മനപൂര്‍വ്വം പറഞ്ഞുണ്ടാക്കുന്നതാണെന്നും ഹുസൈന്‍ പ്രതികരിച്ചു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സമനാധാനാന്തരീക്ഷം തകര്‍ന്നത്. അതില്‍ തനിക്ക് പങ്കില്ലെന്നാണ് ഹുസൈന്‍ ആവര്‍ത്തിക്കുന്നത്.

എന്നാല്‍ ഹുസൈന്‍ കലാപകാരികള്‍ക്കൊപ്പം നില്‍ക്കുന്ന എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അദ്ദേഹം ധരിച്ചിരുന്ന അതേ വസ്ത്രമാണ് നിരപരാധിയാണെന്ന് വിശദീകരിക്കുന്ന വീഡിയോയിലും കാണാനാകുന്നത്.

Top