കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും കഴിവ് തെളിയിക്കുന്നു: വിക്രം റാത്തോഡ്

ഹാമില്‍ട്ടണ്‍: കെ എല്‍ രാഹുലും ശ്രേയസ് അയ്യരെയും കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. യുവ താരങ്ങളായ കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും മാച്ച് വിന്നേഴ്‌സ്‌ ആണ് എന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ അവരുടെ കഴിവ് തെളിയിക്കുന്നു എന്നുമാണ് വിക്രം റാത്തോഡ് പറഞ്ഞത്.

യുവ താരങ്ങളായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മാച്ച് വിന്നേഴ്‌സ്‌ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് അവസരം ലഭിക്കുന്നു, കിട്ടുന്ന അവസരങ്ങളില്‍ അവരുടെ കഴിവ് തെളിയിക്കുന്നു. കാര്യപ്രാപ്തിയുണ്ട് എന്ന് തെളിക്കുകയാണ് താരങ്ങള്‍. അവരുടെ ദിവസങ്ങളില്‍ മാച്ച് വിന്നേഴ്‌സാണവര്‍. അത് ടീമിനെ സഹായിക്കുന്നുണ്ട്, താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു- റാത്തോഡ് പറഞ്ഞു.

Top