ഇന്ത്യ-ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം; ടിക്കറ്റ് വില്‍പ്പനഇന്ത്യ-ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം; ടിക്കറ്റ് വില്‍പ്പന 16 മുതൽ

തിരുവനന്തുപുരം: തിരുവനന്തുപുരത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന 16 മുതൽ.29 വരെയാണ് വില്‍പന.

അപ്പര്‍ ടൈര്‍ ടിക്കറ്റുകൾക്ക് നിരക്ക് 700 രൂപ, ലോവര്‍ ടൈര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപ എന്നീ രീതിയിലാണ് ക്രമീകരണം. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകും.

പ്രീമിയം ടിക്കറ്റുകള്‍ 2000 രൂപ നല്‍കി വാങ്ങാവുന്നതാണ്. ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിനു വൈകുന്നേരം നാല് മുതലാവും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനാനുമതി.

ഫെഡറല്‍ ബാങ്ക് ആണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പങ്കാളി. 41 ബ്രാഞ്ചുകളില്‍ നിന്നാണ് ടിക്കറ്റ് വില്പന ക്രമീകരിച്ചിട്ടുള്ളത്.

നവംബര്‍ ഏഴിനാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മല്‍സരം.

നേരത്തെ ദേശീയ ഗെയിംസിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. അഞ്ച് ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഡിയത്തിലെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി.

Top