ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന് സ്വീകാര്യത ലഭിക്കണമെങ്കിൽ നിരക്കുകൾ കുറയ്ക്കണം

മുംബൈ: ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന് സ്വീകാര്യത ലഭിക്കണമെങ്കിൽ അതിന്റെ വില നിരക്കുകൾ കുറയ്ക്കണം. ഉയർന്ന നിരക്കുകൾ കാരണം തന്നെ അന്താരാഷ്ര ഉപഭോക്താക്കളെ ഉന്നമിട്ടു നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയിൽ വിഫലമാകാൻ സാധ്യതയുണ്ട്.

വീഡിയോ സ്ട്രീമിംഗ് രംഗത്തെ ഏറ്റവും വലിയ ശക്തിയായ നെറ്റ്ഫ്ലിക്സ് മുംബൈ കേന്ദ്രീകൃതമായ ഒരു ക്രൈം ത്രില്ലെർ ഇറക്കിയെങ്കിലും വേണ്ടത്ര സ്വീകാര്യത ഒന്നും ലഭിച്ചിരുന്നില്ല. ഇന്ത്യയിലെ മീ ടൂ പ്രതിഷേധങ്ങളും ഒരു മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചില പരാമർശങ്ങളും ഒക്കെകൊണ്ട് നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു.

നിലവിലുള്ള നിരക്കുകൾ അനുസരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും എത്തിച്ചേരാൻ ഒരുപാട് ദൂരം ഉണ്ടെന്നും നെറ്റ്ഫിക്സ് ചീഫ് പ്രൊഡക്ട് ഓഫീസർ, ഗ്രെഗ് പീറ്റേഴ്സ് രേഖപ്പെടുത്തി. നിരക്കുകൾ സംബന്ധിച്ച് ചില പരീക്ഷണങ്ങൾ നടത്തുമെന്നും, അത് ഇന്ത്യയെ മാത്രം ഉദ്ദേശിച്ചു അല്ലെന്നും, ലോകത്തിനാകെ നെറ്ഫ്ലിക്സിന്റെ സാധ്യതകൾ നല്‍കാന്‍ എങ്ങനെ കഴിയുമെന്നും അതിനായി തങ്ങളുടെ വളർച്ചയുടെ ആക്കം കൂട്ടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

രണ്ട് വർഷം മുമ്പാണ് സ്ട്രീമിംഗ് രംഗത്തെ ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നില ഉറപ്പിക്കുന്നത്. ബോളിവുഡ് താരമായ സൈഫ് അലി ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന ‘സേക്രഡ് ഗെയിംസ്’ ജൂലൈയിൽ റിലീസ് ചെയ്തിരുന്നു. കൂടാതെ ‘ലസ്റ്റ് സ്റ്റോറീസ്,’ഗൗൾ’ എന്നിവയും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു.

Top