ഇന്ത്യന്‍ ദേശീയ ടീം പരിശീലകനാകാന്‍ താല്‍പര്യമറിയിച്ച് സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍

ന്ത്യന്‍ കോച്ചാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ദേശീയ ടീമിന്റേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും പരിശീലകനായിരുന്ന സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍. ഇന്ത്യന്‍ പരിശീലകനായെത്താന്‍ തനിക്ക് താല്പര്യമുണ്ടെന്ന് ഏജന്റുമാര്‍ വഴി എറിക്‌സണ്‍, എ ഐ എഫ് എഫിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അവസാനമായി ഫിലിപ്പൈന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിച്ച എറിക്‌സണ്‍, ഏഷ്യന്‍ കപ്പിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു.

1977 ല്‍ തന്റെ പരിശീലക കരിയര്‍ ആരംഭിച്ച എറിക്‌സണ്‍ 2002, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. മെക്‌സിക്കോ, ഐവറി കോസ്റ്റ് ദേശീയ ടീമുകളേയും പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയുടേയും, ലെസ്റ്റര്‍ സിറ്റിയുടേയും പരിശീലകനായിട്ടുണ്ട്.

അതേ സമയം പരിശീലകന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് സാധിക്കില്ല, സാവകാശം സമയമെടുത്ത് മാത്രം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് അവരുടെ നീക്കം. അത് കൊണ്ടു തന്നെ ഏപ്രില്‍ പകുതിയോടെ മാത്രമേ ഇന്ത്യന്‍ പരിശീലകന്റെ കാര്യത്തില്‍ എ ഐ എഫ് എഫ് അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.

Top