ഫലസ്തീന്റെ നീതിക്കായി ഇന്ത്യ നിലകൊള്ളണം; നടന്‍ ചേതന്‍ അഹിംസ

ബംഗളൂരു: ഫലസ്തീന്റെ നീതിക്കായി ഇന്ത്യ നിലകൊള്ളണമെന്ന് നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ചേതന്‍ നിലപാട് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഷ്ടിച്ച ഭൂമിയില്‍ നിര്‍മ്മിച്ച കുടിയേറ്റ കോളനിയാണ് ഇസ്രായേല്‍ രാജ്യം. ഇസ്രായേല്‍-അമേരിക്കന്‍ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യത്തെ ഇന്ത്യ എതിര്‍ക്കുകയും ഫലസ്തീന്റെ നീതിക്കുവേണ്ടി നിലകൊള്ളുകയും വേണം.

ഫലസ്തീനികള്‍ക്കുള്ള നീതി അത്യന്താപേക്ഷിതമാണ്, എന്നാല്‍ മരിച്ച ഇസ്രായേലി സ്ത്രീകളുടെ മൃതദേഹങ്ങള്‍ നഗ്‌നരായി പരേഡ് ചെയ്യുന്ന സംഭവങ്ങള്‍ ക്രൂരമാണ്. ഇത്തരം സംഘട്ടനങ്ങളില്‍ നാണക്കേട് നീതിയെ ഒഴിവാക്കുമെന്ന് ഹീനമായ യുദ്ധക്കുറ്റങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് – ചേതന്‍ വ്യക്തമാക്കി.

Top