India most tolerant country in the world: Venkaiah Naidu

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരേയൊരു അജന്‍ഡ മാത്രമാണുള്ളതെന്നും അതു വികസനമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വികസനമൊഴികെ മറ്റൊരു അജന്‍ഡയും മോദിക്കില്ല. ചില വ്യക്തികള്‍ അനാവശ്യമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും വികസനമെന്ന അജന്‍ഡയില്‍നിന്നും സര്‍ക്കാരിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമാണ് ഇവിടെ എന്താണ് നടക്കുന്നതെന്നും അവിടെ എന്താണ് നടക്കുന്നതെന്നും ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. ലോകത്തില്‍ത്തന്നെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരിക്കലും മറ്റൊരു രാജ്യത്തെ ആക്രമിച്ചിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളും ഇവിടെയെത്തി രാജ്യത്തിന്റെ അമൂല്യമായ വസ്തുക്കള്‍ കൊണ്ടുപോയിട്ടുണ്ട്. അവരില്‍ ചിലര്‍ കൊണ്ടുപോയതില്‍ ചിലതൊക്കെ ഇപ്പോള്‍ മടക്കിനല്‍കുന്നുണ്ടെന്നും യുഎസിനെ പേരെടുത്തുപറയാതെ നായിഡു പറഞ്ഞു.

Top