അവസാന ടെസ്റ്റില്‍ അശ്വിൻ പരിക്ക് കാരണം കളിച്ചില്ലെങ്കിൽ പകരം ടി.നടരാജൻ

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ നാല് പേസ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കാൻ സാധ്യത. ഇന്ത്യയുടെ സ്പിന്നര്‍ അശ്വിന് പരിക്ക് കാരണം കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം ടി.നടരാജനാണ് ടീമിലിടം നേടുക. നിലവില്‍ പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒന്നാമത്.

ബുംറയും പരിക്കിന്റെ പിടിയിലായതിനാല്‍ മുഹമ്മദ് സിറാജിനായിരിക്കും പേസ് ബൗളിങ് ചുമതല. സിറാജ്, സൈനി, ശാര്‍ദുല്‍ ഠാക്കൂര്‍, നടരാജന്‍ എന്നിവരായിരിക്കും അവസാന ടെസ്റ്റിലെ ഇന്ത്യന്‍ ടീമിലിടം നേടുന്നവർ.

Top