ലിംഗ സമത്വത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ്; വനിതാ, പുരുഷ താരങ്ങളുടെ മാച്ച് ഫീ ഇനി തുല്യം

ഡൽഹി: ഇന്ത്യൻ വനിതാ, പുരുഷ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയിൽ ഇനി വിവേചനം ഉണ്ടാവില്ല. പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീ തന്നെ വനിതാ താരങ്ങൾക്കും ലഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവേചനം ഒഴിവാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പിലേക്ക് കടക്കുകയാണ് ബിസിസിഐ. പേ ഇക്വിറ്റി പോളിസി നടപ്പിലാക്കുകയാണ് ഞങ്ങൾ. ബിസിസിഐയുടെ വാർഷിക കരാർ വ്യവസ്ഥയിലുള്ള വനിതാ താരങ്ങളാണ് ഇതിൽ ഉൾപ്പെടുക. ലിംഗ സമത്വത്തിന്റെ പുതു യുഗത്തിലേക്ക് കടക്കുമ്പോൾ പുരുഷ, വനിതാ ടീമുകളുടെ മാച്ച് ഫീ ഒന്നാക്കുന്നു, ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.

പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് 15 ലക്ഷം രൂപയാണ് ടെസ്റ്റിൽ മാച്ച് ഫീ, ഏകദിനത്തിൽ ആറ് ലക്ഷവും ട്വന്റി20യിൽ 3 ലക്ഷം രൂപയും. ഇനി വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇതേ മാച്ച് ഫീ ലഭിക്കും.

Top