കരുത്ത് തെളിയിക്കാന്‍ ഇന്ത്യ; ഏഷ്യന്‍ കപ്പില്‍ ഇന്ന് യുഎഇക്കെതിരെ

അബുദാബി: തായ്‌ലന്‍ഡിനെ 4-1ന് തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് എഎഫ്‌സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്നു. കളിക്കളത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ന് ഇന്ത്യയുടെ എതിരാളികളായി എത്തുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വം കൂടുതലാണ് ഈ മത്സരത്തില്‍. എന്തെന്നാല്‍ തായ്‌ലാന്റിനെതിരെ നടന്നത് ഒരു അത്ഭുതമല്ല എന്ന് ടീമിന് തെളിയിച്ച് കൊടുക്കേണ്ടതുണ്ട്. യുഎഇ ഇന്ത്യയേക്കാള്‍ കരുത്തരായത് കൊണ്ട് ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനിലുണ്ടാവില്ല. മറുവശത്ത് യുഎഇയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ സമനില വഴങ്ങേണ്ടി വന്നിരുന്നു. ബഹ്‌റൈനാണ് ആതിഥേയരെ സമനിലയില്‍ തളച്ചത്.

Top