ജനസംഖ്യയിൽ ഇന്ത്യ ചൈനയെ അടുത്ത വർഷം മറികടന്നേക്കുമെന്ന് റിപ്പോർട്ട്

2023ൽ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദി വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്‌സ് 2022 റിപ്പോർട്ടിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകജനസംഖ്യ 2030ൽ 8.5 ബില്യണിലേക്കും 2050-ൽ 9.7 ബില്യണിലേക്കും ഉയരും. 2080ൽ ലോക ജനസംഖ്യ 1000 കോടി കടക്കും. 2100 വരെ ആ നിലയിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Top