പാക്ക് അധീന കാശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ചൈന – പാക്ക് സാമ്പത്തിക ഇടനാഴി കടന്ന് പോകുന്ന് ഗില്‍ജിത്ത് ബാള്‍ട്ടി സ്ഥാനിലെ പ്രാദേശിക ഭരണകൂടത്തിന് മുന്‍കരുതല്‍ നടപടിക്ക് പാക്ക് ഭരണകൂടം നിര്‍ദ്ദേശം നല്‍കി.പാക്ക് അധീന കാശ്മീര്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

പ്രമുഖ പാക്ക് മാധ്യമമായ ഡോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതും ചൈനക്കെതിരെ പാക്ക് മേഖലയില്‍ ഉയരുന്ന പ്രതിഷേധവും ഇന്ത്യ മുതലെടുക്കുമെന്നാണ് മുന്നറിയിപ്പ്.

പാക്കിസ്ഥാന് നേരെ ആക്രമണം നടത്താന്‍ ഇന്ത്യ ഇപ്പോഴേ പൂര്‍ണ്ണ സജ്ജമാണെന്ന പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മുന്നറിയിപ്പിനു തൊട്ട് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടരുന്ന പ്രകോപനത്തിന് അവര്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മറുപടി നല്‍കുമെന്ന് ഇന്ത്യ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ‘ഉചിതമായ’ സമയം ചൈനയെ പ്രതിരോധത്തിലാക്കുന്ന ഉത്തര കൊറിയന്‍ – അമേരിക്കന്‍ സംഘര്‍ഷമായിരിക്കുമെന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്.

Top