ഇന്ത്യയെന്ന മഹത്തായ ആശയം സംരക്ഷിക്കേണ്ടത് പ്രധാനമാണ്: മന്‍മോഹന്‍ സിങ്

manmohan singh

ന്യൂഡല്‍ഹി: ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്തുവാന്‍ ശബ്ദമുയര്‍ത്തേണ്ട സമയമാണ് ഇപ്പോഴെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.

എല്ലാ ശബ്ദങ്ങളും പരിഗണിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യയെന്ന മഹത്തായ ആശയം സംരക്ഷിക്കേണ്ടതും പ്രധാനമാണ്. നാം ശബ്ദമുയര്‍ത്തിയാല്‍ മാത്രമായിരിക്കും അത് സാധ്യമാവുകയുള്ളൂ, അദ്ദേഹം വ്യക്തമാക്കി.

Top