ഇന്ത്യ- മാലിദ്വീപ് ജുഡീഷ്യല്‍ കരാർ; ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രം അംഗീകാരം

ന്ത്യയും മാലിദ്വീപ് റിപ്പബ്ലിക്കിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷനും തമ്മില്‍ ജുഡീഷ്യല്‍ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രം അംഗീകാരം നല്‍കി. ജുഡീഷ്യല്‍ സഹകരണ മേഖലയില്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും ഒപ്പുവെക്കുന്ന എട്ടാമത്തെ ധാരണാപത്രമാണിത്. മാലിദ്വീപിലെ കോടതി സംവിധാനങ്ങല്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോം ഇന്ത്യ നല്‍കും. കൂടാതെ ഇരു രാജ്യങ്ങളിലെയും ഐടി കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ രംഗം വളര്‍ച്ചാ സാധ്യതയും അവസരങ്ങളുമുള്ള മേഖലയായിരിക്കും.

നിയമ-നീതി മേഖലയിലെ സഹകരണം സംബന്ധിച്ച ഈ കരാര്‍ ഒപ്പുവെക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതല്‍ ബഹുമുഖമായി മാറിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജുഡീഷ്യല്‍ രംഗത്തെയും മറ്റ് നിയമ മേഖലകളിലെയും അറിവും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാന്‍ വഴിയൊരുക്കും.

Top