ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

hockey

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പറുമായ ഓസ്‌ട്രേലിയയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഓസ്‌ട്രേലിയ 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തി.

ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ശ്രീജേഷ് തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഷൂട്ടൗട്ടില്‍ ജയിക്കാനായില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുന്നത്. അര്‍ജന്റീനയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Top