ഇന്ത്യ പരാജയപ്പെട്ടെങ്കിലും ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് നേട്ടം

dhawan

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനം ടീമിന് ആശ്വാസമായി. 49 പന്തില്‍ 90 റണ്‍സ് നേടിയ ധവാന്റെ ഇന്നിംഗ്‌സ്‌ മികവിലാണ് ഇന്ത്യ 174 എന്ന മികച്ച സ്‌കോറില്‍ എത്തിയത്.

ഒന്‍പതില്‍ രണ്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും ധവാന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ഇതോടെ റെക്കോര്‍ഡ് നേട്ടവും ധവാന്‍ സ്വന്തമാക്കി. ആറ് സികിസും ആറ് ഫോറും ഉള്‍പ്പെടെ മികച്ച പ്രകടനമായിരുന്നു ധവാന്‍ കാഴ്ചവെച്ചത്.

ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്റെ നിലവിലെ ഉയര്‍ന്ന സ്‌കോര്‍ ധവാന്‍ മറികടന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ലങ്കക്കെതിരെ എടുത്ത 82 റണ്‍സാണ് ധവാന്‍ മറികടന്നത്. എന്നാല്‍ 18-ാം ഓവറിലെ അവസാന പന്തില്‍ ഗുണതിലക ധവാനെ പുറത്താക്കുകയായിരുന്നു.

Top