ഇന്ത്യ സെമിയിൽ വീണു, അര്‍ജന്റീന-ജര്‍മ്മനി ഫൈനൽ

പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യന്‍ കുതിപ്പിന് അവസാനം. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മ്മനിയോട് 2 – 4 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.

ആദ്യ 24 മിനുട്ടിനുള്ളൽ മൂന്ന് ഗോളുകള്‍ നേടി കുതിച്ച ജര്‍മ്മനിയ്ക്കെതിരെ 25ാം മിനുട്ടിലാണ് ഇന്ത്യ ഒരു ഗോള്‍ മടക്കിയത്. പകുതി സമയത്ത് ജര്‍മ്മനി 4-1ന്റെ വലിയ ലീഡാണ് നേടിയത്. മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഗോള്‍ നേടിയത്.

ഇന്ന് നടന്ന ആദ്യ സെമിയിൽ ഫ്രാന്‍സിനെ മറികടന്ന് അര്‍ജന്റീന ഫൈനൽ സ്ഥാനം നേടിയിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയിൽ അവസാനിച്ചപ്പോള്‍ ഷൂട്ടൗട്ടിൽ 3-1ന്റെ വിജയം അര്‍ജന്റീനയ്ക്കൊപ്പം നിന്നു.

 

Top