ടോക്യോ ഒളിമ്പിക്‌സ്; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി

ടോക്യോ: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്തോനീഷ്യയുടെ കെവിന്‍ സഞ്ജയ സുകമുല്‍ജോ-മാര്‍ക്കസ് ഫെര്‍ണാല്‍ഡി ജിഡിയോണ്‍ സഖ്യം പരാജയപ്പെടുത്തി.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍: 21-13, 21-12. ലോക ഒന്നാം നമ്പറുകാരായ ഇന്തോനീഷ്യന്‍ ടീമിനെതിരേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. എന്നാല്‍ പരിചയസമ്പത്തിന്റെ ബലത്തില്‍ ഇന്തോനീഷ്യ മത്സരം സ്വന്തമാക്കി. മത്സരം വെറും 32 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യകള്‍ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തില്‍ നാളെ ഇന്ത്യന്‍ ടീം ബ്രിട്ടണെ നേരിടും.

 

Top