യു.എ.ഇയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി

ദുബായ്: യു.എ.ഇയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് യു.എ.ഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹാട്രിക്കുമായി തിളങ്ങിയ അലി മബ്ഖൗത്തിന്റെ
മികവ് യു.എ.ഇയ്ക്ക് തുണയായി.

ദുബായിലെ സബീല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്. കഴിഞ്ഞ മത്സരത്തില്‍ ഒമാനെതിരേ കളിച്ച ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യയെ ഇറക്കിയത്. കളിയുടെ 12-ാം മിനിട്ടില്‍ തന്നെ അലി മബ്ഖൗത്തിലൂടെ യു.എ.ഇ ഇന്ത്യയ്‌ക്കെതിരേ ലീഡെടുത്തു. 1-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഇന്ത്യന്‍ പ്രതിരോധ താരം ആദില്‍ ഖാന്റെ കൈയ്യില്‍ പന്ത് തട്ടി. റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു.

ആദ്യ പകുതിയില്‍ യു.എ.ഇ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

Top