രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍

ഡൽഹി: തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതർ ആയിരത്തിന് മുകളിൽ. പുതുതായി 1300 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 140 ദിവസത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവിൽ 7605 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,078 പരിശോധനകളാണ് നടത്തിയത്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്. 220.65 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജാഗ്രത തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. മാസ്‌ക് ധരിക്കണമെന്നും കോവിഡ് ഉചിത പെരുമാറ്റം പാലിക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ മോദി നിർദേശിച്ചു.

Top