കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് കായികതാരങ്ങളും

കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിയിച്ച് കായികതാരങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സച്ചിനും കോലിയും ഒളിംപ്യന്മാരുമെല്ലാം ഇന്നലെ വിളക്കുകള്‍ തെളിച്ചു. മുംബൈയിലെ വീട്ടില്‍ കുടുംബസമേതം പങ്കെടുത്ത സച്ചിന്‍ ശുചീകരണ തൊഴിലാളികളെയും മുതിര്‍ന്ന പൗരരെയും കരുതണമെന്ന ആഹ്വാനം നല്‍കി.

ഭാര്യ അനുഷ്‌ക ശര്‍മയ്ക്കൊപ്പമാണ് വിരാട് കോലി ഐക്യദീപത്തില്‍ പങ്കുചേര്‍ന്നത്. ഭാര്യ ചാരുലതയ്ക്കൊപ്പം ദീപം തെളിക്കുന്ന ചിത്രം മലയാളി താരം സഞ്ജു സാംസണ്‍ ട്വീറ്റ് ചെയ്തു. യുവരാജ് സിംഗും ഒളിംപ്യന്മാരും ഐക്യദിപത്തില്‍ പങ്കാളികളായി. ചിത്രങ്ങള്‍ കാണാം…

ഞായറാഴ്ച രാത്രി ഒമ്പതുമണിക്കാണ് ഐക്യദീപം തെളിയിക്കല്‍ ആരംഭിച്ചത്. ഒമ്പതു മിനുട്ട് നേരത്തേക്ക് ഐക്യദീപം തെളിയിക്കല്‍ നീണ്ടുനിന്നു.

Top