സൗഹൃദം പങ്കിടാന്‍ പാക് പ്രതിനിധികള്‍; ഹസ്തദാനത്തിന് വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വിചാരണ വേളയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍വച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് സൗഹൃദം പങ്കിടാന്‍ എത്തിയ പാക് പ്രതിനിധികളെ അവഗണിച്ച് ഇന്ത്യ.

പാക് സൈനിക കോടതിയില്‍ നടന്ന വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നത്.

അടുത്തെത്തിയ പ്രതിനിധികളെ നമസ്തേ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജായിന്റ് സെക്രട്ടറി ദീപക് മിത്തലാണ് ഹസ്തദാനം നിരസിച്ചത്.

കുല്‍ഭൂഷണ്‍ ജാദവിനെതിരേ പാക് സൈനിക കോടതിയില്‍ നടന്ന വിചാരണ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു.

Top