ഇന്ത്യ-കൊറിയ ബിസിനസ്സ് ഫോറം; പങ്കെടുക്കാന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ഇന്ത്യയിലേയ്ക്ക്

MODI-MOON

ന്യൂഡല്‍ഹി: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം ഈ മാസം നടക്കും. ജൂലൈ 8 മുതല്‍ ജൂലായ് 11 വരെയാണ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടൊപ്പം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും, ഉദ്യോഗസ്ഥരും, ക്യാപ്റ്റന്‍മാരും എത്തും. പ്രഥമ വനിത കിം ജംഗ് സൂക്കും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ജൂലൈ 9 ന് നടക്കുന്ന ഇന്ത്യ-കൊറിയ ബിസിനസ്സ് ഫോറത്തില്‍ പങ്കെടുക്കുന്നതിനാണ് മൂണ്‍-ജെ-ഇന്‍ ഇന്ത്യയില്‍ എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂണ്‍ ജെ -ഇന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ഗാന്ധി സ്മൃതി സന്ദര്‍ശിക്കും. കൂടാതെ നോയിഡയിലെ സാംസംഗ് പ്ലാന്റിലും ഇരുവരും ചേര്‍ന്ന് സന്ദര്‍ശനം നടത്തും. ജൂലൈ 10 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മൂണ്‍ പങ്കെടുക്കുന്നതാണ്. ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദിയുമായി മൂണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇരു നേതാക്കളും തമ്മില്‍ ചില കരാറുകളില്‍ ഒപ്പിടുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ വിരുന്ന് സംഘടിപ്പിക്കുന്നതാണ്. ജൂലൈ 11 ന് രാഷ്ട്രപതി മൂണ്‍ ന്യൂ ഡല്‍ഹിയിലേയ്ക്ക് തിരിക്കും.

moo

2015 മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങളുൂം തമ്മില്‍ നടന്ന കൂടിക്കാഴ്ച ഇന്ത്യ-റോക്ക് ബന്ധം ഉയര്‍ത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാനമായ പല പങ്കാളിത്തത്തിനും വഴി വെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ ചര്‍ച്ച വഴി വെച്ചു.

സന്ദര്‍ശനത്തിന്റെ മറ്റൊരു പ്രധാനവശം എന്നു പറയുന്നത് പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന് പുതിയ മേഖലകള്‍ തുറക്കുക എന്നതാണ്. പ്രത്യേകിച്ചും സാമ്പത്തിക മേഖലയില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം 20 ബില്യണ്‍ യുഎസ് ഡോളറായിരുന്നു നിക്ഷേപം ഉണ്ടായിരുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘സ്‌കില്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’ തുടങ്ങിയ ഇന്ത്യയുടെ മുഖ്യപദ്ധതികളില്‍ റോക്ക് എന്നും പങ്കാളിത്തം വഹിക്കുന്നുണ്ട്.

10 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായ ക്രമീകരണം ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി റോക്ക് ചെയ്തു നല്‍കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ശക്തപ്പെടുത്തുകയും അതിലൂടെ രാജ്യങ്ങളുടെ പുരോഗതി കൈവരിക്കാനുമാകും.

Top