ഇന്ത്യയും കസാക്കിസ്ഥാനും ഹിമാചൽ പ്രദേശിൽ സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു

ശ്രീനഗർ: സൈനിക ശക്തി കൂടുതൽ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ത്യയും കസാക്കിസ്ഥാനും ഹിമാചൽ പ്രദേശിൽ സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് പതിനാല് ദിവസം നീണ്ട് നിൽക്കുന്ന സംയുക്ത സൈനിക പരിശീലനം ഇരു രാജ്യങ്ങളും ആരംഭിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ കൂട്ടായ സൈനിക പരിശീലനമാണിത്.

“പ്രബാൽ ദോസ്റ്റിക്”എന്ന ആദ്യ പരിശീലനം 2016 ൽ കസാക്കിസ്ഥാനിൽ നടത്തിയിരുന്നു.

“പ്രബാൽ ദോസ്റ്റിക്”2017 ഹിമാചൽ പ്രദേശിൽ ആരംഭിച്ചതായി ഇന്ത്യൻ സൈനിക വ്യക്താവ് അറിയിച്ചു.

രാജ്യങ്ങൾ തമ്മിലുള്ള സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരു സേനകളുടെ പരസ്പര സഹകരണവും സംയുക്ത പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.

ഇരു രാജ്യങ്ങളുടെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സംയുക്ത പരിശീലനം നിരീക്ഷിക്കും.

ഐക്യരാഷ്ട്രസഭയുടെ കമാൻഡിന് കീഴിൽ തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ പരസ്പരം സൈനിക പരിശീലനങ്ങൾ നടത്തുന്നത് ഇരു രാജ്യങ്ങൾക്കും കൂടുതൽ ശക്തി പകരും.

ഇന്ത്യൻ കരസേനയും കസാക്കിസ്ഥാൻ സേനയും തമ്മിലുള്ള നിലവിലുള്ള സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിനും പരസ്പരമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് : രേഷ്മ പി .എം

Top