ഒന്‍പതാമത് ത്രിരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയും ജപ്പാനും യുഎസും

INDIA-JAPAN-CHINA

ന്യൂഡല്‍ഹി: ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഒന്നിച്ച ഒന്‍പതാമത് ത്രിരാഷ്ട്ര ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടന്നു. മുന്നു രാജ്യങ്ങളില്‍ നിന്നും ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഭീകരവിരുദ്ധതയും, പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.

2017 സെപ്തംബര്‍ 18 ന് ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രിമാരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച്, മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക നടപടികള്‍ക്കായി വികസനം, ഭീകരവിരുദ്ധത. നാവിക സുരക്ഷ, സമുദ്രോപരിതലത്തിലുള്ള പ്രാദേശിക വിജ്ഞാപനം, മാനവിക സഹായം, ദുരിതാശ്വാസ സഹായം എന്നിവ ആവശ്യമാണെന്നാണ്.

ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന ത്രിരാഷ്ട്ര ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ ഫലങ്ങള്‍ അവലോകനം ചെയ്യുകയും ഇന്തോ-പസഫിക് മേഖലയിലെ വര്‍ധിച്ചുവരുന്ന ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പങ്കാളിത്തത്തോടെ സ്വതന്ത്രമായും സമ്പന്നമായും, സമാധാനപരമായും വിശാലമായും ഇന്തോ-പസഫിക് മേഖലയ്ക്ക് പിന്തുണ നല്‍കുന്നതിലും സഹകരണം ഉറപ്പുവരുത്തുന്നതിനും സഹകരിക്കുമെന്ന് രാജ്യങ്ങള്‍ ഉറപ്പും നല്‍കി.

Top