ഇന്ത്യ-ജപ്പാന്‍ നാവികസേനയുടെ സംയുക്ത അഭ്യാസത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യയുടേയും ജപ്പാന്റേയും നാവിക സേനകളുടെ സംയുക്ത അഭ്യാസത്തിന് ഇന്ന് കിഴക്കന്‍ അറബിക്കടലില്‍ തുടക്കം. നാലാം തവണയാണ് ഇന്ത്യാ- ജപ്പാന്‍ സംയുക്ത നാവികാഭ്യാസം (ജപ്പാന്‍ ഇന്ത്യ മാരിടൈം ബൈലാറ്ററല്‍ എക്സര്‍സൈസ്- ജിമെക്സ്) നടക്കുന്നത്. സെപ്തംബര്‍ 26 ന് തുടങ്ങുന്ന നാവികാഭ്യാസം സെപ്തംബര്‍ 28 വരെ നീളും. കൊവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംയുക്ത നാവികാഭ്യാസം നടത്തുന്നത്.

അഭ്യാസ പ്രകടനങ്ങള്‍ക്കായി ഇന്ത്യയുടേയും ജപ്പാന്റേയും അത്യാധുനിക യുദ്ധക്കപ്പലുകളാണ് കടലില്‍ വിന്യസിച്ചിരിക്കുന്നത്. സെപ്തംബര്‍ 9ന് ഇന്ത്യയും ജപ്പാനും പ്രതിരോധമേഖലയിലെ സഹകരകണം മെച്ചപ്പെടുത്തുന്നതിനായി കരാര്‍ ഒപ്പിട്ടിരുന്നു. പ്രതിരോധ കരാറിന് ശേഷമുള്ള ആദ്യ സംയുക്ത നാവികാഭ്യാസം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

2012 ല്‍ ആണ് ഇന്ത്യയും ജപ്പാനും സംയുക്ത സൈനികാഭ്യാസം (ജിമെക്സ്) തുടങ്ങുന്നത്. സമുദ്ര സുരക്ഷയിലെ സഹകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ഇത്. ഏറ്റവും അവസാനം ഇന്ത്യ ജപ്പാന്‍ സംയുക്ത നാവികാഭ്യാസം നടന്ന് 2018 ഒക്ടോബറില്‍ വിശാഖപട്ടണം തീരത്തായിരുന്നു.

Top