സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും; കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങി രാജ്‌നാഥ് സിംഗ്

Rajnath Singh

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം നടത്തുക. ചൊവ്വാഴ്ചയാണ് രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കുക.

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെയും കശ്മീര്‍ താഴ്‌വരയിലെയും സ്ഥിതിഗതികളാണ് പ്രധാനമായും രാജ്‌നാഥ് സിംഗ് വിലയിരുത്തുക. രാഷ്ട്രീയ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

Top