ബജറ്റ് വിലയിൽ ഐറ്റൽ വിഷൻ 2 ഇന്ത്യന്‍ വിപണിയില്‍

ജറ്റ് സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ആക്‌സസറികൾ എന്നിവയ്ക്ക് പേരുകേട്ട ബ്രാൻഡായ ഐറ്റൽ ഇപ്പോൾ ഏറ്റവും താങ്ങാനാവുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേ സ്മാർട്ട്‌ഫോണുകളിലൊന്നായ  ഐറ്റൽ വിഷൻ 2 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ വില വിഭാഗത്തിൽ വരുന്ന ഏറ്റവും രസകരമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഐറ്റൽ വിഷൻ 2 എന്ന് കമ്പനി അവകാശപ്പെടുന്നു.

എച്ച്ഡി + റെസല്യൂഷനോടു കൂടിയ 6.6 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഇറ്റൽ ഐറ്റൽ 2ൽ നൽകിയിട്ടുള്ളത്. ഇത് 2.5 ഡി ടെമ്പർഡ് ഗ്ലാസ് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും ഏറ്റവും ഉയർന്ന 450 നീറ്റ്സ് ബറൈറ്റ്നെസ്സുമുള്ള ഡിസ്‌പ്ലേയാണ് വരുന്നത്. ഐറ്റൽ വിഷൻ 2 ൻറെ സ്‌ക്രീൻ 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ നൽകുന്നു. ഇത് ”ഓൾ-സ്ക്രീൻ-ലൈക്ക് എക്‌സ്‌പീരിയൻസ്” നൽകുന്നു

Top