2021ല്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യ 2021 ഡിസംബറോടെ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് അറിയിച്ച് ഐ.എസ്.ആര്‍.ഒ. പദ്ധതി വിജയകരമായാല്‍ സ്വന്തമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ എന്ന് ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍ അഭിപ്രായപ്പെട്ടു. ഗഗന്‍യാന്‍ പദ്ധതിയുമായി സഹകരിക്കാന്‍ റഷ്യയും ഫ്രാന്‍സുമായും ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ഇന്ത്യയില്‍ നടക്കും. വിശദപരിശീലനം റഷ്യയിലാകുമെന്നാണ് സൂചന. സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ. ശിവന്‍ പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022 ഓടെ ഏഴു ദിവസത്തേക്കായി മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാന്‍ ആലോജിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഗഗന്‍യാന്‍ പദ്ധതിക്ക് 10,000 കോടി രൂപയും കേന്ദ്രമന്ത്രിസഭ അനുവദിച്ചിരുന്നു.

Top