ഇന്ത്യ ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സര്‍ക്കാര്‍; രാഹുല്‍ ഗാന്ധി

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സര്‍ക്കാരാണെന്ന് രാഹുല്‍ പറഞ്ഞു.

മോദി ഭരണത്തില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായി. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണിത്. എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറിലെ ജനങ്ങള്‍ക്കായി യാതൊന്നും ചെയ്തില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നുള്ള മോദിയുടെ പരാമര്‍ശത്തിനെതിരെയും രാഹുല്‍ തുറന്നടിച്ചു. ജവാന്മാര്‍ മരിച്ചു വീണപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നുവെന്നും രാഹുല്‍ ചോദിച്ചു.

Top