ഇന്ത്യക്ക് അഭിമാനമായി വൈറ്റ് ഹൗസിൽ മറ്റൊരു ഇന്ത്യൻ സാനിധ്യം കൂടി

ന്യൂയോർക് : അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പിന്നാലെ വീണ്ടും വൈറ്റ് ഹൗസിൽ ഇന്ത്യൻ സാന്നിധ്യം. വൈറ്റ് ഹൗസിലെ സാമ്പത്തിക വിഭാ​ഗത്തിൽ ബജറ്റ് ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ വംശജയായ നീര ടാൻഡനെ നിയമിക്കാനൊരുങ്ങുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വർ​ഗക്കാരിയല്ലാത്ത വ്യക്തിയാകും നീര ടാൻഡൻ.

സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന ജോ ബൈഡന്റെ സാമ്പത്തിക വിഭാ​ഗം മേധാവിയും ഒരു സ്ത്രീ തന്നെയാണ്. കൗൺസിൽ ഓഫ് എക്കണോമിക്ക് അഡ്വൈസേഴ്സ് ചെയർപേഴ്സണായി സിസിലിയ റൂസിനെയാണ് ബൈഡൻ നിയോ​ഗിക്കുക.

Top