ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത് തന്നെ

ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്റ് മുന്‍പിലാണ് ടീം ഇന്ത്യ. ഇന്ത്യക്ക് 268 പോയിന്റുണ്ട്. 261ഉം 258ഉം പോയിന്റുള്ള ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാകിസ്താനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ തോറ്റതും ഇംഗ്ലണ്ടിന് പോയിന്റ് ടേബിളില്‍ തിരിച്ചടിയായി. ഏഴ് മത്സര പരമ്പരയില്‍ (2-2) എന്ന നിലയിലാണ് ഇംഗ്ലണ്ടും പാകിസ്താനും.

നേരത്തെ ഓസ്ട്രേലിയയുമായി ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യത്തെ കളിയില്‍ മുകളില്‍ സ്കോര്‍ നേടിയിട്ടും ഓസ്ട്രേലിയ തിരിച്ചടിച്ച് ജയിച്ചപ്പോള്‍ മഴ മൂലം എട്ടോവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഇന്ത്യ ചേസ് ചെയ്തു വിജയിച്ചു.

ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ അർധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവും വിരാട് കോ‍ഹ്ലിയും നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ വിജയം പിടിച്ചുവാങ്ങിയത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

Top