‘ഇന്ത്യ തനിക്ക് രണ്ടാമത്തെ വീടുപോലെ’: പാറ്റ് കമ്മിന്‍സ്

ഡല്‍ഹി: ഇന്ത്യ തനിക്ക് രണ്ടാമത്തെ വീടുപോലെയെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്മിന്‍സ്. ഐപിഎല്‍ ഒരു മികച്ച സംസ്‌കാരം സൃഷ്ടിക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ തന്നെ പിന്തുണയ്ക്കുന്ന സമയമാണിതെന്നും ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയെ ലോകചാമ്പ്യനാക്കിയ നായകനാണ് പാറ്റ് കമ്മിന്‍സ്. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ 20.50 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ നായകനെ സണ്‍റൈസേഴ്‌സും ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ ഓസ്‌ട്രേലിയന്‍ ടീം ഒരുപാട് സമയം ചിലവഴിച്ചു. താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ആയിരുന്നപ്പോള്‍ ഒരുപാട് ആരാധകരുടെ പിന്തുണ ലഭിച്ചു. അവരൊക്കെയും കൊല്‍ക്കത്ത ടീമിന്റെ ആരാധകരായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് പുറത്ത് ഇത്ര വലിയ പിന്തുണ ലഭിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമ്മിന്‍സ് പ്രതികരിച്ചു.

Top