ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്; 2061-ല്‍ ജനസംഖ്യ രണ്ടായിരം കോടിയിലേക്ക്

POPULATION

യു.എന്‍: അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത മുപ്പത്തിയേഴു വര്‍ഷം കൊണ്ട് (2035-2040)മാത്രമേ ജനസംഖ്യ കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും യു.എന്‍ സര്‍വെ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് കുട്ടികളുടെ ജനനനിരക്ക് 2.0 ആണ്.

യുഎന്‍ ഇക്കണോമിക് സോഷ്യല്‍ അഫയേഴ്‌സിന്റെ ജനസംഖ്യ വിഭാഗം നടത്തിയ സര്‍വെയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2061 -ഓടെ ഇന്ത്യയ്ക്ക് ജനസംഖ്യ പരമാവധിയെത്തുമെന്നും സര്‍വെയില്‍ പറയുന്നു. എന്നാല്‍ 2061 ആകുമ്പോഴേക്കും ജനന നിരക്ക് 1.8 ലേക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ ജനസംഖ്യയില്‍ ഇതുവരെ 33.9 കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീ-പുരുഷ ആനുപാതം തുല്യപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനന നിരക്ക് കുറയ്ക്കുമ്പോള്‍ മുതിര്‍ന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും വിലയിരുത്തുന്നു.

അതേസമയം, ഇന്ത്യയുടെ ജനസംഖ്യ രണ്ടായിരം കോടി മറി കടക്കുമോ തീരുമാനിക്കുന്നത് ജനനനിരക്കിനെ അപേക്ഷിച്ചായിരിക്കും, പ്രത്യേകിച്ച് ജനസംഖ്യ അധികമുള്ള പ്രദേശങ്ങളെ ഉദ്ദേശിച്ചാണ് ഈ വിലയിരുത്തല്‍ . 2017-ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ ഇപ്പോള്‍ ആനുപാതികമാണ്. ഇത് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ജനസംഖ്യ നിരക്ക് നമുക്ക് കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇപ്പോഴത്തെ നിരക്ക് നിലനിര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്.

അതേസമയം, കുടിയേറി വരുന്നവരെ നിയന്ത്രിച്ചാല്‍ ഇന്ത്യയ്ക്ക് ഇത്രയും വെല്ലുവിളി നേരിടേണ്ടി വരില്ല. ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കുടിയേറുന്നവര്‍ ഒരു ലക്ഷത്തിലധികമാണ്. ഇതും ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായെന്നും സര്‍വെ പറയുന്നു. 2050 ഓടെ ആഫ്രിക്ക ഒഴികെയുള്ള മറ്റു രാജ്യങ്ങളിലെ 60-ന് മുകളില്‍ പ്രായമുള്ളവരുടെ ആകെ തുക ജനസംഖ്യയുടെ നാലിലൊന്നായി മാറുമെന്നാണ് സര്‍വെയില്‍ പറയുന്നത്.

Top