സൈനിക നീക്കം വേഗത്തിലാക്കാന്‍ ലഡാക്കിലേക്ക് ഇന്ത്യ റോഡ് നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: ലഡാക്കിലേക്ക് വേഗത്തില്‍ സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കാണ് പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്.

സോജിലാ ചുരം വഴി പോകുന്ന നിലവിലെ പാതയേക്കാള്‍ കുറഞ്ഞ സമയത്തിനകം മണാലിയില്‍ നിന്ന് ലേയിലേക്ക് എത്താനാകുന്ന തരത്തിലാകും പുതിയ പാത നിര്‍മിക്കുക. പൂതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ യാത്രാ സമയത്തില്‍ കുറവുണ്ടാകും. ലഡാക്കിലേക്ക് ആയുധങ്ങളും സൈനികരെയും വിന്യസിക്കാനുള്ള മാര്‍ഗമായി പുതിയ പാത ഉപയോഗിക്കാനാകും. പാകിസ്ഥാന്റെയും ചൈനയുടെയും നിരീക്ഷണത്തില്‍ പെടാതെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് സഹായിക്കുന്നതാണ് ഈ റോഡ്.

നിലവിലെ റോഡ് ചരക്കു നീക്കത്തിനും സൈനിക നീക്കത്തിനുമാണ് ഉപയോഗിക്കുന്നത്. കാര്‍ഗില്‍, ദ്രാസ് എന്നിവിടങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

Top