ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് പെട്രോളിയം മന്ത്രി

oil-production

ന്യൂഡല്‍ഹി : എണ്ണ കയറ്റുമതിയില്‍ ഇറാന് എതിരായ യുഎസ് ഉപരോധം നിലവില്‍ വരുന്ന നവംബറില്‍ തന്നെ അവിടെ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യും. രണ്ടു പൊതുമേഖലാ റിഫൈനറികള്‍ ഇതിനുള്ള ഓര്‍ഡര്‍ ഇറാനു നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

യുഎസ് ഉപരോധത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. നവംബര്‍ നാലിനാണ് ഇറാന് എതിരായ യുഎസ് ഉപരോധം നിലവില്‍ വരുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐഒസി) മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡുമാണ് (എംആര്‍പിഎല്‍) ഇറാന്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. 12.5 ലക്ഷം ടണ്‍ എണ്ണ ഇറക്കുമതിക്കുള്ളതാണ് ഓര്‍ഡര്‍.

Top