വിദേശ പൗരൻമാർക്കായി ഇന്ത്യയുടെ ‘ആയുഷ് വീസ’; അനുവദിക്കുക ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക്

അഹമ്മദാബാദ്: വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുന്നു. ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക് വേണ്ടിയാണ് പ്രത്യേക വീസ കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധി നഗറിൽ ആഗോള ആയുഷ് നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യ അറിവുകൾ ലോകത്തിനാകെ ഗുണപ്രദമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ‍സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് ലോകാരോ​ഗ്യ സംഘകടന തലവൻ ടെഡ്രോസ് ഗബ്രിയേസസ് ചടങ്ങിൽ പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക് മടങ്ങും.

Top