ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം

ചെന്നൈ: ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സമയമേതെന്ന് അറിയാമോ ?… ഇപ്പോഴിതാ പുതിയ ഒരു പഠനം പുറത്ത് വന്നിരിക്കുകയാണ്. പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഏറ്റവും വേഗത ലഭിക്കുന്നതെന്നാണ് പുതിയ പഠനം. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് രാവിലെ ഇന്റര്‍നെറ്റിന്റെ വേഗത.

ഓപ്പണ്‍ സിഗ്‌നല്‍ എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ 20 നഗരങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് സ്പീഡിലാണ് നെറ്റ് ലഭിക്കുന്നത്. രാത്രി പത്തു മണിക്കാവട്ടേ, 3.7 എം.ബി.പി.എസ് മാത്രം.

ദിവസേനയുള്ള ശരാശരി വേഗത 6.5 എം.ബി.പി.എസ് ആണ്. നവി മുംബൈയിലെ വേഗത 8.1 എം.ബി.പി.എസ് ആണ്. പ്രയാഗ് രാജില്‍ (അലഹബാദ്) 4.0 എം.ബി.പി.എസും.ഉയര്‍ന്ന ശരാശരി വേഗത ലഭിക്കുന്ന നഗരങ്ങളാണ് ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍. കാണ്‍പൂര്‍, പാറ്റ്ന, ലഖ്നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാവട്ടേ ഏറ്റവും വേഗം കുറവുമാണ്.

Top