അടുത്ത മാസം 12 ചീറ്റകള്‍ കൂടി എത്തും

ഡൽഹി: പന്ത്രണ്ടു ചീറ്റകളെക്കൂടി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിക്കുന്നതിന് ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും കരാറിൽ ഒപ്പുവച്ചു. ഫെബ്രുവരി പകുതിയോടെ ഏഴ് ആൺ ചീറ്റകളേയും അഞ്ച് പെൺ ചീറ്റകളേയും എത്തിക്കാനാണ് കരാർ.

ഓരോ വർഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കൻ പരിസ്ഥിതി വകുപ്പ് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ഫെബ്രുവരിയിൽ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Top