സുരക്ഷയിലൂടെ ബന്ധം മെച്ചപ്പെടുത്തല്‍: ഇന്ത്യയും ഇന്തോനേഷ്യ15 കരാറുകളില്‍ ഒപ്പുവച്ചു

ജക്കാര്‍ത്ത: ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെടുന്ന തന്ത്രപ്രധാനമായ 15 കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ഇന്തോനേഷ്യയും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പുവച്ചിരിക്കുന്നത്.

സമുദ്ര, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനു മുന്നോടിയായി ആയിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.’പരസ്പര പങ്കാളികളും അയല്‍വാസികളും ആയതിനാല്‍ നമ്മുടെ ആശങ്കകളും ഒന്നുതന്നെയാണ്. സമുദ്രസുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രതിരോധ, ബഹിരാകാശ, ശാസ്ത്ര. സാങ്കേതിക, റെയില്‍വേ, ആരോഗ്യ രംഗങ്ങളുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നവയാണ് ഒപ്പുവച്ച 15 കരാറുകള്‍.

Top