പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം; വീഡിയോ പുറത്ത്

ന്യൂഡൽഹി: കശ്മീരിലെ കുപ്‌വാരയിൽ പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.

നാല് ഭീകരർ പാറകൾക്കിടയിലൂടെ നുഴഞ്ഞ് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിക്കുനന്തും സൈന്യം ഇത് തടയുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ജൂലൈ 30നാണ് സംഭവം ഉണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിരന്തരം നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top