ലോക യൂത്ത് വനിത ടേബിള്‍ ടെന്നീസ്: ഇന്ത്യ സെമിഫൈനലിൽ

ലോക യൂത്ത് വനിത ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലിൽ ആതിഥേയരായ പോർച്ചുഗലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പെൺകുട്ടികള്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

സുഹാന സൈനി തന്റെ ഇരു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. അണ്ടര്‍ 15 വിഭാഗം ലോക ചാമ്പ്യന്‍ഷിപ്പാണ് ഇപ്പോള്‍ പോർച്ചുഗലില്‍ നടന്ന് വരുന്നത്. അണ്ടര്‍ 15 വിഭാഗത്തിൽ സുഹാന ലോക റാങ്കിംഗിൽ മൂന്നാം നമ്പര്‍ താരമാണ്.

ഇന്ത്യ-പോർച്ചുഗൽ 3-1 (സയാനി വാനി രാജേഷ് മട്ടിൽഡ് പിന്റോയോട് 10-12, 11-5, 11-3, 11-4; സുഹാന സൈനി- മരിയാന റോഡ്രിഗസ് 11-8, 11-9, 11-4; പൃത വർത്തിക്കർ -മരിയാന കോസ്റ്റ 11-6, 11-9, 11-4; സുഹാന സൈനി – മാൾട്ടിഡ് പിന്റോ 11-8, 13-11, 11-8).

Top