‘ഇന്ത്യ’ മണിപ്പൂരിൽ; പ്രതിപക്ഷ സഖ്യം മണിപ്പൂരിലെത്തി, സഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാരും

പ്രതിപക്ഷ സഖ്യം മണിപ്പൂരിലെത്തി. കേരളത്തിൽ നിന്നുള്ള 5 എംപിമാർ അടക്കം, 16 പാർട്ടികളിൽ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടികാഴ്ച നടത്തും. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശനം. കേരളത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ റഹീം, പി സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

ചുരചന്ദ് പൂരിലെ കുകി വിഭാഗത്തിന്റെ ക്യാമ്പും, ബിഷ്ണു പൂരിൽ മെയ് തെയ് ക്യാമ്പും സംഘം സന്ദർശിച്ച് കലാപബാധിതരുമായി സംസാരിക്കും. മണിപ്പൂർ ഗവർണർ അനുസൂയ യുകെയുമായി പ്രതിപക്ഷ പ്രതിനിധികൾ നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ വിഷയമാക്കാനല്ല, ജനങളുടെ വേദന അറിയാൻ ആണ് മണിപ്പൂർ സന്ദർശനമെന്ന്, കോൺഗ്രസ് നേതാവ് അതിർ രഞ്ജൻ ചൗദരി പ്രതികരിച്ചു.

കുകി സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മാത്രമാണ് ബലാത്സംഗകുറ്റം ചുമത്തിയിരിക്കുന്നത്. റ്റു കേസുകളിൽ ബലാൽസംഗം നടത്താതെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. മണിപ്പൂരിൽ കഴിഞ്ഞ 3 ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Top