പാകിസ്ഥാനെപ്പോലെ വന്‍ പ്രതിസന്ധിയില്‍ ഇന്ത്യയും ! ഞെട്ടിക്കുന്ന യുഎസ് റിപ്പോര്‍ട്ട്

drought Affected area

ന്യൂഡല്‍ഹി: എറ്റവും കൂടുതല്‍ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങള്‍. അമേരിക്കന്‍ രഹസ്യ അന്വേഷണ എജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യ കാലാവസ്ഥ പ്രതിസന്ധി നേരിടുന്നുവെന്ന വസ്തുത വെളിപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തില്‍ ആദ്യമായാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആഗോള തലത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും, ആഗോളതലത്തില്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കാന്‍ പോലും ഈ രാഷ്ട്രങ്ങള്‍ കാരണമാകാം എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ ഈ രാഷ്ട്രങ്ങള്‍ പുനരുല്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും, അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊര്‍ജ്ജ ഉറവിടങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

ജലദൗര്‍ലഭ്യം ഇത്തരത്തില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായികൊണ്ടിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. കാലാവസ്ഥ വ്യതിയാനം തുടന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാഷ്ട്രങ്ങളുടെ ആഭ്യന്തര സുരക്ഷ, ഭക്ഷണം, ജലം, ഊര്‍ജ്ജം, ആരോഗ്യം തുടങ്ങി മുഴുവന്‍ മേഖലകളും പ്രതിസന്ധിലാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജലസേചനത്തിനായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിന്ന് ആരംഭിക്കുന്ന നദികളെയാണ്. എന്നാല്‍ ഈ നദീതീരങ്ങളില്‍ പ്രളയ സാദ്ധ്യത എറെയാണ്. അതുകൊണ്ട് തന്നെ നദീതീര നിവാസികള്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍ നല്‍കാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

Top